സഹനം എങ്ങനെ അനുഗ്രഹം ആകും
സഹനം ആണ് നമ്മളെ ദൈവത്തെ അന്വേഷിക്കാൻ ഇടയാക്കുന്നത്. സ്വന്തം കഴിവിൽ എല്ലാം നടക്കാതെ വരുമ്പോൾ ഉണ്ടാകുന്ന സാഹചര്യം. രോഗം ആകാം ഒറ്റപ്പെടൽ ആകാം സാമ്പത്തിക പ്രശ്നം ആകാം, ജീവിതം തന്നെ ഇനി മുന്നോട്ടു പോണോ എന്നുള്ള ചിന്തകൾ. പ്രശ്നങ്ങൾ നമ്മളെ നിരാശയിലേക്കു എത്തിക്കുന്നു.
എങ്കിൽ തന്നെയും ഈ സാഹചര്യങ്ങൾ ആണല്ലോ നമ്മളെ യേശുവിലേക്കു എത്തിച്ചത്. എങ്കിലും എന്താണ് യഥാർഥ സന്തോഷം, അത് ദൈവത്തോടൊപ്പമായുള്ള നിത്യമായ ജീവിതം ആണ്. സഹനത്തെ കുറിച്ചുള്ള കുറിച്ചുള്ള കുറച്ചു വചനങ്ങൾ വായിക്കം. ദൈവം എങ്ങനാ ഇടപെടും എന്ന് നമുക്കു ശ്രദ്ധിക്കാം. ഈ വചനങ്ങൾ നമ്മുടെ തെറ്റുകൾ തിരുത്തട്ടേ
മക്കൾ ഇല്ലാത്ത അവസ്ഥ
പഴയ നിയമത്തിൽ മക്കൾ ഇല്ലാതിരുന്ന ഒരു ഹന്നാ എന്ന സ്ത്രീ ഉണ്ട്. അവൾ വളരെ ഏറെ വേദനിച്ചിരുന്നു.
വന്ധ്യത നിമിത്തം അവളുടെ സപത്നി അവളെ വേദനിപ്പിച്ചിരുന്നു. ആണ്ടുതോറും കര്‍ത്താവിന്റെ ഭവനത്തിലേക്കു പോയിരുന്നപ്പോഴൊക്കെ അവള് ഹന്നായെ പ്രകോപിപ്പിച്ചിരുന്നു. അതിനാല്‍, ഹന്നാ കരയുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തു. ഭര്‍ത്താവായ എല്ക്കാന അവളോടു ചോദിച്ചു, ഹന്നാ, എന്തിനാണ് നീ കരയുകയും ഭക്ഷിക്കാതിരിക്കുകയും ചെയ്യുന്നത്? എന്തിനു ദുഃഖിക്കുന്നു? ഞാന്‍ നിനക്കു പത്തു പുത്രന്മാരിലും ഉപരിയല്ലേ? ഷീലോയില്‍വച്ച് അവര്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തതിനുശേഷം ഹന്ന എഴുന്നേറ്റ് കര്‍ത്താവിന്റെ സന്നിധിയില്‍ചെന്നു. അവള് കര്‍ത്താവിനോടു ഹൃദയം നൊന്തു കരഞ്ഞു പ്രാര്‍ഥിച്ചു. അവള് ഒരു നേര്‍ച്ച നേര്‍ന്നു: സൈന്യങ്ങളുടെ കര്‍ത്താവേ, ഈ ദാസിയുടെ സങ്കടം കണ്ട് അങ്ങ് എന്നെ അനുസ്മരിക്കണമേ! അങ്ങയുടെ ദാസിയെ വിസ്മരിക്ക രുതേ! എനിക്കൊരു പുത്രനെ നല്കിയാല് അവന്റെ ജീവിതകാലം മുഴുവന്‍ അവനെ ഞാന്‍ അങ്ങേക്കു പ്രതിഷ്ഠിക്കും. അവന്റെ ശിരസ്സില്‍ ക്ഷൗരക്കത്തി സ്പര്‍ശിക്കുകയില്ല.
ഹന്നാ ദൈവസന്നിധിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കവേ ഏലി അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവള് ഹൃദയത്തില്‍ സംസാരിക്കുകയായിരുന്നു; അധരം മാത്രമേ ചലിച്ചിരുന്നുള്ളൂ. ശബ്ദം പുറത്തുവന്നതുമില്ല. അതിനാല്‍, അവള് മദ്യപിച്ചിട്ടുണ്ടെന്ന് ഏലിക്കു തോന്നി. ഏലി അവളോടു പറഞ്ഞു: എത്രനേരം നീ ഉന്മത്തയായിരിക്കും? നിന്റെ ലഹരി അവസാനിപ്പിക്കുക. ഹന്നാ പ്രതിവചിച്ചു: എന്റെ ഗുരോ, അങ്ങനെയല്ല, വളരെയേറെ മനോവേദന അനുഭവിക്കുന്നവളാണു ഞാന്‍. വീഞ്ഞോ ലഹരിപാനീയമോ ഞാന്‍ കഴിച്ചിട്ടില്ല. കര്‍ത്താവിന്റെ മുമ്പില്‍ എന്റെ ഹൃദയ വികാരങ്ങള്‍ ഞാന്‍ പകരുകയായിരുന്നു. ഈ ദാസിയെ അധഃപതിച്ച ഒരുവളായി വിചാരിക്കരുതേ! അത്യധികമായ ആകുലതയും അസ്വസ്ഥതയും മൂലമാണ് ഞാനിതുവരെ സംസാരിച്ചത് അപ്പോള്‍ ഏലി പറഞ്ഞു: സമാധാനമായി പോവുക. ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാര്‍ഥന സാധിച്ചുതരട്ടെ അവള് പ്രതിവചിച്ചു: ഈ ദാസിക്ക് അങ്ങയുടെ കൃപാകടാക്ഷമുണ്ടാകട്ടെ. അനന്തരം, അവള് പോയി ഭക്ഷണം കഴിച്ചു. പിന്നീടൊരിക്കലും അവളുടെ മുഖം മ്ളാനമായിട്ടില്ല. എല്ക്കാനയും കുടുംബവും അതിരാവിലെ എഴുന്നേറ്റ് കര്‍ത്താവിനെ ആരാധിച്ചതിനുശേഷം റാമായിലുള്ള തങ്ങളുടെ ഗൃഹത്തിലേക്കു മടങ്ങി. എല്ക്കാന ഹന്നായെ പ്രാപിക്കുകയും കര്‍ത്താവ് അവളെ അനുസ്മരിക്കുകയും ചെയ്തു. അവള് ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ഞാന്‍ അവനെ കര്‍ത്താവിനോടു ചോദിച്ചു വാങ്ങിയതാണ് എന്നുപറഞ്ഞ് അവള് അവനു സാമുവല്‍ എന്നു പേരിട്ടു.
ദൈവഭയം ഉണ്ടായിരുന്ന സൂത്രകർമിണികൾ
പുറപ്പാട് 1
ഈജിപ്തു രാജാവ്, ഷിഫ്റാ, പൂവാ എന്നു പേരായരണ്ടു ഹെബ്രായ സൂതികര്‍മിണികളോടു പറഞ്ഞു: നിങ്ങള്‍ ഹെബ്രായ സ്ത്രീകള്‍ക്കു പ്രസവശുശ്രൂഷ നല്കുമ്പോള് ശ്രദ്ധിക്കുവിന്‍: പിറക്കുന്നത് ആണ്‍കുട്ടിയെങ്കില്‍ അവനെ വധിക്കണം. പെണ്‍കുട്ടിയെങ്കില്‍ ജീവിച്ചുകൊള്ളട്ടെ. എന്നാല്‍ ആ സൂതികര്‍മിണികള്‍ ദൈവഭയമുള്ളവരായിരുന്നതിനാല്‍ രാജാവു പറഞ്ഞതുപോലെ ചെയ്തില്ല.
അവര്‍ ആണ്‍കുട്ടികളെ ജീവിക്കാനനുവദിച്ചു. ആകയാല്‍, രാജാവു സൂതികര്‍മിണികളെ വിളിച്ചു ചോദിച്ചു: നിങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു? ആണ്‍കുട്ടികളെ കൊല്ലാതെ വിട്ടതെന്തുകൊണ്ട്?
സൂതികര്‍മിണികള്‍ ഫറവോയോടു പറഞ്ഞു: ഹെബ്രായ സ്ത്രീകള്‍ ഈജിപ്തുകാരികളെപ്പോലെയല്ല; അവര്‍ പ്രസരിപ്പുള്ളവരാകയാല്‍, സൂതികര്‍മിണി ചെന്നെത്തും മുന്‍പേ പ്രസവിച്ചുകഴിയും
ദൈവം സൂതികര്‍മിണികളോടു കൃപ കാണിച്ചു. ജനം വര്‍ധിച്ചു പ്രബലരായിത്തീര്‍ന്നു
സൂതികര്‍മിണികള്‍ ദൈവഭയമുള്ളവരായിരുന്നതുകൊണ്ട് അവിടുന്ന് അവര്‍ക്കു സന്താനപരമ്പരകളെ പ്രദാനംചെയ്തു

ദൈവത്തിന് ഒന്നും അസാധ്യമല്ല
ലൂക്കാ 1:37