നീ എന്റെ കല്പനകള് അനുസരിച്ചിരുന്നെങ്കില്‍, നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു; നീതി കടലലകള്പോലെ ഉയരുമായിരുന്നു;
കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി.
അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും; എന്റെ അടുക്കല്‍വന്നു പ്രാര്‍ഥിക്കും. ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന ശ്രവിക്കും.
നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെണ്ടത്തും (ജെറെമിയ 29:11)
ദൈവ കല്പനകൾ പാലിക്കുമ്പോളാണ് അനുഗ്രഹങ്ങൾ ലഭിക്കുന്നത്. ദൈവം ആഗ്രഹിക്കുന്നത് പോലെ ജീവിക്കാൻ നമ്മൾ ഈശോയെ രക്ഷകനും നാഥനുമായി സ്വീകരിക്കണം.
ഈശോയിൽ പൂർണമായി വിശ്വസിക്കണം. എന്റെ ദൈവം അറിയാതെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഹൃദയത്തിൽ പൂർണമായി വിശ്വസിക്കണം. നമുക്കു കുറച്ചു വചനം വായിക്കം
കര്‍ത്താവേ, അങ്ങയുടെ അനുഗ്രഹങ്ങള്‍ എത്ര വിപുലമാണ്! തന്റെ ഭക്തര്‍ക്കുവേണ്ടി അവിടുന്ന് അവ ഒരുക്കിവച്ചിരിക്കുന്നു; അങ്ങയില്‍ അഭയം തേടുന്നവര്‍ക്ക് അവ പരസ്യമായി നല്കുന്നു
സങ്കീര്‍ത്തനങ്ങള്‍ 31:19
തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നു; അവിടുന്ന് അവരുടെ നിലവിളികേട്ട് അവരെ
സങ്കീര്‍ത്തനങ്ങള്‍ 145:19
രക്ഷിക്കുന്നു