പ്രീയപെട്ടവരെ യേശുവിന്റെ രണ്ടാം വരവാണ് നമ്മൾ കാത്തിരിക്കുന്നത് . രണ്ടാമത്തെ വരവ് മഹത്വ പൂർണമായി വാനമേഘങ്ങളിൽ ആയിരിക്കും . ഇനി വരാൻ പോകുന്നത് സഹന ദാസൻ ആയിട്ടായിരിക്കില്ല . വിധിയാളനായാണ് .
ആകാശത്തിന്റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്കു പായുന്ന മിന്നല്‍പ്പിണര്‍ പ്രകാശിക്കുന്നതുപോലെയായിരിക്കും തന്റെ ദിവസത്തില്‍ മനുഷ്യപുത്രനും .
ദൈവം നമുക്കു ഇപ്പോൾ കരുണ തന്നിരിക്കുകയാണ് . ദൈവത്തിന്റെ കരുണയെ നിസാരമായി കാണരുത് . കാരണം ദൈവം ഒരു ശിക്ഷ വിധി വെച്ചിട്ടുണ്ട് . അന്ന് സുവിശേഷത്തെ തള്ളി കളഞ്ഞവർ , യേശുവിനെ ഉപേക്ഷിച്ചവർ നിത്യ ശിക്ഷയ്ക്കു വിധിക്കപെടും.നമ്മൾ ശിക്ഷയ്ക്കു വിധിക്കപ്പെടേണ്ടവരല്ല മറിച്ചു യേശുവിന്റെ രക്തം വഴി രക്ഷപെടേണ്ടവർ ആണ്
ദൈവ കല്പനകൾ പാലിക്കണം അല്ലാതെ നിത്യജീവൻ കിട്ടില്ല.പ്രമാണങ്ങൾ പാലിക്കണം ഈശോ മത്തായി 19: 16 വചനത്തിൽ ഓര്‍മിപ്പിക്കുന്നു . തോന്നുന്ന പ്രമാണങ്ങൾ മാത്രം പാലിച്ചു രക്ഷ ഇല്ല .. പ്രമാണങ്ങൾ എല്ലാം പാലിക്കാൻ ഉള്ള കൃപ ഈശോ വഴി കിട്ടും . യേശു മാത്രം ആണ് ഏക രക്ഷകൻ . ഈ ലോകത്തിൽ ജീവിക്കുന്ന ജീവിത രീതി കണ്ടു സത്യം തള്ളി കളയരുത് . ഈശോ പറഞ്ഞത് പോലെ ജീവിക്കുക.
ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു.
(യോഹന്നാന് 3:19)
നോഹയുടെ കാലവും സൊദോം ഗൊമോറയും എല്ലാവര്ക്കും ഒരു പാഠം ആണ് . ഇന്ന് കാണുന്ന സകലതും നശിക്കുന്ന ഒരു ദിവസം വരും .
കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും
(2 പത്രോസ് 3:10)
ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍
(2 പത്രോസ് 3:12)
ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു .അപ്പോള്‍ നന്മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തു വരും