ഈശോയെ കുറിച്ച് ലോകത്തെ അറിയിക്കുക.
ഈ വെബ്സൈറ്റ് ഈശോയെ കൂടുതൽ അറിയാനും കൂടുതൽ വചനങ്ങളും പ്രാർത്ഥനകളും എല്ലാവരിലേക്കും എത്തിക്കാൻ വേണ്ടി ആണ് ചെയ്യുന്നത്. ദൈവ കൃപയാൽ അനേകർക്ക് ഇത് ഉപകാരപ്പെടട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. മറ്റുള്ളവർക്കും വെബ്സൈറ്റ് ലിങ്ക് അയച്ചു കൊടുത്തു ലോകമെങ്ങും നമുക്കു വചനം എത്തിക്കാം.
വിഷമിച്ചും സങ്കടപെട്ടും ജീവിക്കുന്നവർക് പുതിയ ഒരു ജീവൻ ക്രിസ്തുവിലൂടെ ഉണ്ടാകട്ടെ
സാവൂളിന്റെ മാനസാന്തരം
വിജാതീയരുടെ ഇടയിൽ സുവിശേഷം എത്തിക്കാൻ സഭയെ പീഡിപ്പിച്ച സാവൂളിനെ ഈശോ തിരഞ്ഞെടുത്തു. സാവൂൾ പൗലോസ് ആയി. വീണ്ടും ജനനം
സാവൂള്‍ അപ്പോഴും കര്‍ത്താവിന്റെ ശിഷ്യരുടെനേരേ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു.അവന് പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്തുമാര്‍ഗം സ്വീകരിച്ച സ്ത്രീപുരുഷന്മാരില് ആരെക്കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജറുസലെമിലേക്കുകൊണ്ടുവരാന്‍ ദമാസ്ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടു.അവന് യാത്ര ചെയ്ത് ദമാസ്ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തില്‍നിന്ന് ഒരു മിന്നലൊളി അവന്റെ മേല്‍ പതിച്ചു .അവന് നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതുംകേട്ടു: സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?
അവന് ചോദിച്ചു: കര്‍ത്താവേ, അങ്ങ് ആരാണ്?
അപ്പോള്‍ ഇങ്ങനെ മറുപടി ഉണ്ടായി: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാന്‍.




ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു