കാര്‍ലോ അനുദിന ജീവിതത്തില്‍ വിശുദ്ധി നിലനിര്‍ത്താന്‍ ചെയ്ത കൊച്ചു കൊച്ചു കാര്യങ്ങള്‍
1) മുടങ്ങാതെയുള്ള ജപമാല , ഒരു മണിക്കൂര്‍ ആരാധന (Personal prayer) 2) അനുദിന ബൈബിള്‍ വായന (Word of God) 3) മുടക്കം കൂടാതെയുള്ള ദിവ്യകാരുണ്യ സ്വീകരണം, എല്ലാ ആഴ്ചയിലും കുമ്പസാരം (Sacramental life). 4) സ്വന്തം പേര്‍സണല്‍ മിഷന് തിരിച്ചറിഞ്ഞ് ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ക്കായി വെബ്സൈറ്റ് രൂപപ്പെടുത്തി (www.miraculoseucharisti) ലോകത്തില്‍ ഇതിനു മുന്‍പ് ആരും ചിന്തിക്കുക പോലും ചെയ്യാതിരുന്ന മിഷന് (Mission). 5) മാതാപിതാക്കളെ നഷ്ടപ്പെട്ട കൂട്ടുകാരെ നിത്യവും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് അവരോടൊപ്പം സമയം ചിലവഴിച്ചിരുന്നു (Option for the poor, Fellowship). 6) ഈ വെബ്സൈറ്റിലൂടെ ലോകമെങ്ങും ഓരോ നിമിഷവും , പറയാതെ തന്നെ, “ക്രിസ്തു ഇന്നും ജീവിക്കുന്നു” എന്നു വിളിച്ചു പറയപ്പെട്ടുകൊണ്ടേയിരിക്കുന്നു
പരിശുദ്ധ കുര്‍ബാനയെ ‘സ്വര്‍ഗ്ഗത്തിലേക്കുള്ള എന്റെ ഹൈവേ’ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ദിവ്യബലിയില്‍ എല്ലാ ദിവസവും പങ്കെടുക്കാനും അതിന് മുമ്പോ ശേഷമോ അര മണിക്കൂര്‍ ആരാധന നടത്താനും അവന് ശ്രദ്ധിച്ചിരുന്നു. പരിശുദ്ധ കുര്‍ബാനയില്‍ യേശു വിന്റെ സാന്നിദ്ധ്യത്തിലായിരിക്കുമ്പോള് നമ്മള് വിശുദ്ധരായിത്തീ രുമെന്ന് അവന് കൂടെകുടെ പറ യുമായിരുന്നു, “പരിശുദ്ധ കുര്‍ബാനയില്‍ ഞാന്‍ പങ്കെടുക്കുമ്പോള്‍ ഈശോയുടെ മാറില്‍ വി. യോഹന്നാന് ശ്ലീഹാ അന്ത്യ അത്താഴവേളയില്‍ കിടന്ന ഒരു അനുഭവമാണ് എനിക്ക് ലഭിക്കാറുള്ളത്.” പരിശുദ്ധ കുര്‍ബാനയില്‍ എത്രത്തോളം ഈശോയെ സ്വീകരിക്കുന്നുവോ അത്രയധികം നാം യേശുവിനോട് സാമ്യപ്പെടും. ഈ രണ്ട് വാക്യങ്ങള്‍ കാര്‍ലോ തന്റെ ഡയറില്‍ കുറിച്ചുവെച്ചിട്ടുള്ളതാണ്.
ASSISI, ITALY
2006 ഒക്ടോബര്‍ 12-ന് പതിനഞ്ചാം വയസ്സില്‍ ലുക്കിമിയ പിടിപ്പെട്ടതിനെത്തുടര്‍ന്ന് കാര്‍ലോ മരണമടഞ്ഞു. മരണക്കിടക്കയിലായിരിക്കുമ്പോഴും തന്റെ സഹനങ്ങളെല്ലാം ദൈവത്തിനും തിരുസഭയ്ക്കും പരിശുദ്ധപിതാവിനും സമര്‍പ്പിക്കുന്നു എന്നാണ് ഈ കൊച്ചുവിശുദ്ധന് പറഞ്ഞത്. തന്നെ ക്രിസ്തീയ വിശ്വാസത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിച്ചത് കാര്‍ലോ ആണെന്ന് അദ്ദേഹത്തിന്റെ അമ്മ അന്റോണിയ അക്യൂട്ടീസ് പറയുന്നു.
Carlo Acutis: The First Millennial Saint Paperback – Import, 30 April 2021
good
God blessed 🌹
St. Carlo Acutis pray for us🙏🏻