ദൈവകൃപ വഴി മാത്രം ആണ് നമുക്കു വിശുദ്ധിയോടെ ജീവിക്കാൻ പറ്റൂ. സ്വന്തം കഴിവ് കൊണ്ട് ഒന്നും പറ്റില്ല.
എന്തുകൊണ്ടെന്നാല്‍, നിയമം മോശവഴി നല്കപ്പെട്ടു; കൃപയും സത്യവുമാകട്ടെ, യേശുക്രിസ്തുവഴി ഉണ്ടായി
യോഹന്നാന് 1:17
അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്കു ക്രിസ്തുവില്‍ പാപമോചനവും അവന്റെ രക്തംവഴി രക്ഷയും കൈവന്നിരിക്കുന്നു.
എഫേസോസ് 1:7
പാപം നിങ്ങളുടെമേല്‍ ഭരണം നടത്തുകയില്ല. കാരണം, നിങ്ങള്‍ നിയമത്തിനു കീഴിലല്ല കൃപയ്ക്കു കീഴിലാണ്.
റോമാ 6:14